
മനാമ: സെപ്റ്റംബര്‍ 25, 26 തിയതികളില്‍ നടക്കുന്ന ബഹ്റൈന്‍ കൊളോറെക്റ്റല്‍ സര്‍ജറി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ സംഘാടക, ശാസ്ത്ര സമിതികള്‍ പൂര്‍ത്തിയാക്കി. ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് അഡ്മിനിസ്ട്രേഷന് ‘എഡ്യൂക്കേഷന്‍ പ്ലസുമായി’ സഹകരിച്ച്ാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ മെഡിക്കല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഗവണ്മെന്റ് ആശുപത്രി വകുപ്പിലെ ജനറല്‍ ആന്റ് കൊളോറെക്റ്റല്‍ സര്‍ജറിയിലെ കോണ്‍ഫറന്‍സ് ചെയര്‍പേഴ്സണും കണ്‍സള്‍ട്ടന്റുമായ ഡോ. ഇസ്രാ സാമി പറഞ്ഞു.
കൊളോറെക്ടല്‍ സര്‍ജറിയിലെ സമീപകാല പുരോഗതികള്‍, മിനിമലി ഇന്‍വേസീവ് ടെക്നിക്കുകള്‍, കൊളോറെക്ടല്‍ കാന്‍സറുകള്‍ക്കുള്ള ചികിത്സകള്‍, കോശജ്വലന- മലവിസര്‍ജ്ജന രോഗങ്ങളുടെ നിയന്ത്രണം, രോഗികളുടെ ജീവിതനിലവാരം നിലനിര്‍ത്തുന്നതില്‍ കൃത്യതയുള്ള ശസ്ത്രക്രിയയുടെ പങ്ക് എന്നിവ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അവര്‍ അറിയിച്ചു.
ബഹ്റൈനില്‍നിന്നും വിദേശത്തുനിന്നുമുള്ള പ്രമുഖ പ്രഭാഷകരുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളും അവതരണങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും സമ്മളനത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.
