ഹൈദരാബാദ്: ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്കി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നിയമന ഉത്തരവ് കൈമാറി.ഹൈദരാബാദിന് സമീപപ്രദേശത്ത് തന്നെ നിയമനം നൽകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജോലിയിൽ ആവശ്യമായ പരിശീലനം ലഭിക്കുന്നതുവരെ സന്തോഷിക്കൊപ്പം നിൽക്കാൻ തന്റെ സെക്രട്ടറി സ്മിത സഭർവാളിനോട് മുഖ്യമന്ത്രി പറയുകയുംചെയ്തു. പ്രഗതിഭവനിൽ സന്തോഷിയെ അനുഗമിച്ച കുടുംബാംഗങ്ങൾക്കൊപ്പം മുഖ്യമന്ത്രിയും ഉച്ചഭക്ഷണം കഴിച്ചു. സർക്കാർ എപ്പോഴും ഒപ്പമുണ്ടാവുമെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്