കൊല്ലം: കടയ്ക്കൽ പഞ്ചായത്തിലെ കലാലയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാര്യം, ആറ്റുപുറം വാർഡുകളിലെ എസ്. എസ്. എൽ. സി, പ്ലസ് ടു വിദ്യാർഥികൾക്കയി അവാർഡ് ദാനം സംഘടിപ്പിച്ചു.
കൂടാതെ നാട്ടിലെ മികച്ച കർഷകരെയും,മികച്ച കുടുംബശ്രീ പ്രവർത്തകരെയും,കാര്യത്ത് നിന്നും കേരള ബുക്ക് ഓഫ് റക്കോർഡിൽ ഇടം നേടിയ പൂർണ്ണിമ ദക്ഷിണ, ഗ്രന്ഥശാല മുൻ പ്രവർത്തകനും, കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പ്രഥമ അധ്യാപനായി ചുമതലയേറ്റ ടി. വിജകുമാർ എന്നിവരെ ആദരിച്ചു.

കടയ്ക്കൽ പഞ്ചായത്തിൽ ആദ്യമായി രൂപീകരിച്ച ഗ്രന്ഥശാലകളിൽ ഒന്നാണ് കലാലയ. ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകർ ഒരു നാടക കലാസമിതിയായി പണ്ടുകാലത്തു ആരംഭിച്ച കൂട്ടായ്മ പിന്നീട് ഗ്രന്ഥശാല ആയി മാറുകയായിരുന്നു.

കാര്യം എൽ. എം എൽ പി എസിൽ വച്ച് ജിതിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അവാർഡ് ദാനം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. എസ് ബിനു സ്വാഗതം പറഞ്ഞു.

പ്ലസ് ടു അവാർഡ് ദാനം ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവ്വഹിച്ചു, എസ്. എസ്. എൽ. സി അവാർഡ് ദാനം കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവഹിച്ചു.

മികച്ച കർഷകരെ ആദരിക്കൽ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ. നജീബത്ത് നിർവഹിച്ചു.
മികച്ച കുടുംബശ്രീ ഗ്രൂപ്പുകളെ ആദരിക്കൽ ചടങ്ങ് കടയ്ക്കൽ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ ഗവ: ഹൈ സ്കൂൾ പ്രഥമ അധ്യാപകനായ ടി വിജയകുമാറിനെ കാര്യം വാർഡ് മെമ്പർ കെ. എസ് അരുൺകുമാർ ആദരിച്ചു.
കവിയത്രി പൂർണ്ണിമ ദക്ഷിണയെ ആറ്റുപുറം വാർഡ് മെമ്പർ ഷാനി ആദരിച്ചു,

ആശംസകൾ പറഞ്ഞുകൊണ്ട് സി. ഡി. എസ് മെമ്പർ ആർ ലത, ശ്യാമള വിലാസൻ, ഷിബു വലിയവേങ്കോട് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കലാ സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു