മനാമ: ഹിദ്ദിലെ ഡ്രൈ ഡോക്കിൽ വച്ച് മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറു പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. ബോട്ടിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണം. ബോട്ടിൽ നിന്ന് സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് തീരസംരക്ഷണ പട്രോളിംഗ് സംഘമാണ് അവരെ രക്ഷപ്പെടുത്തിയത്.
ഇതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ കടൽ യാത്രക്കാരോടും മത്സ്യ തൊഴിലാളികളോടും കടൽ യാത്ര ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കണമെന്നും ബോട്ടിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ ഉപകരണം പ്രവർത്തിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഓൺബോർഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 17700000 എന്ന നമ്പറിലോ അല്ലെങ്കിൽ 994 എന്ന ഹോട്ട്ലൈൻ നമ്പറിലോ സഹായത്തിനായി ബന്ധപ്പെടണം.