
കോവളം (തിരുവനന്തപുരം): പ്രഭാതസവാരിക്കിടെ കോവളം ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡിലെ ഉദ്യോഗസ്ഥനെ തെരുവുനായ കടിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ശുഭാനന്ദിന്(35) ആണ് കടിയേറ്റത്. ഇദ്ദേഹത്തിന്റെ വലതുകൈയിലും ഇടതുകാലിലുമാണ് കടിയേറ്റത്.വ്യാഴാഴ്ച രാവിലെ ഏഴോടെ കോവളം ഹവ്വാ ബീച്ചിലാണ് സംഭവം. ശുഭാനന്ദ് നടക്കുന്നതിനിടെ നായ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈയുടെ പലഭാഗത്തും നായയുടെ പല്ലുകള്‍ താഴ്ന്നിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശുഭാനന്ദിന് പ്രതിരോധ വാക്സിന് നല്കി. കോവളത്തുളള തെരുവുനായകള്‍, വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ
ആക്രമിക്കുന്നത് പതിവുകാര്യമാവുകയാണ്. വിനോദ സഞ്ചാരമേഖലകളില്‍നിന്ന് തെരുവുനായ്ക്കളെ ഒഴിവാക്കുന്നതിനുളള നടപടികള്‍ കോര്പ്പറേഷന് സ്വീകരിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.
