
മനാമ: ഒക്ടോബർ 7 തിങ്കൾ മുതൽ ഒക്ടോബർ 10 വ്യാഴം വരെ ബഹ്റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.
പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
