റായ്പുര്‍ : കല്‍ക്കരി കുംഭകോണക്കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ രാണു സാഹുവിനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇ.ഡി. അറസ്റ്റ് ചെയ്തത്. വിവാദമായ കല്‍ക്കരി കുംഭകോണത്തില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐ.എ.എസ്. ഓഫീസറാണ് രാണു സാഹു. 2009 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ സമീര്‍ വിഷ്ണോയിയെയാണ് കല്‍ക്കരി അഴിമതിയില്‍ ഇ.ഡി. മുൻപ് അറസ്റ്റ് ചെയ്തിരുന്നത്.ഇ.ഡി കഴിഞ്ഞദിവസം രാണു സാഹുവിന്റെ വീട്ടിലും ഇവരുമായി ബന്ധപ്പെട്ട മറ്റുകേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. കേസിൽ രാണു സാഹുവിന്റെ ഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു.2010 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ രാണു സാഹു നേരത്തെ കോര്‍ബ, റായ്ഘട്ട് ജില്ലകളിലെ കളക്ടറായിരുന്നു. നിരവധി കല്‍ക്കരി ഖനികളുള്ള ജില്ലയാണ് ഇത് രണ്ടും. ഇത്തരത്തിൽ ഉദ്യോഗസ്ഥ അനധികൃതമായി ഉണ്ടാക്കിയെടുത്ത കോടികള്‍ വിലവരുന്ന സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സ്വത്തും ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Trending
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു
- ICRF വനിതാ ഫോറം KCAയുമായി സഹകരിച്ച് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
- കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ഇൻഡക്സ് ബഹ്റൈൻ ഇഫ്താർ സംഗമം നടത്തി
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു