കാസര്‍കോട്: രാജ്യത്തെ മതരാഷ്ട്രമാക്കാൻ നീക്കം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനപ്പുറം കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
Trending
- ബഹ്റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി സമയക്രമം: കിരീടാവകാശി സർക്കുലർ പുറപ്പെടുവിച്ചു
- ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്
- അമേരിക്കൻ കോൺഗ്രസ് പ്രതിനിധി സംഘം ബഹ്റൈനിലെ പ്രവാസി സംരക്ഷണ കേന്ദ്രം സന്ദർശിച്ചു
- ബഹ്റൈൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ കോ- ഓർഡിനേറ്ററെ നിയമിച്ചു
- വനിതാദിനം എൻ്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വനിതകള്‍; പ്രധാനമന്ത്രി
- ഒഡീഷ തീരത്ത് ഇതുവരെ എത്തിയത് 6.82 ലക്ഷം ഒലിവ് റിഡ്ലി കടലാമകള്‍; റെക്കോഡെന്ന് വിലയിരുത്തല്‍
- രാജു ക്ലാരിറ്റിയുള്ള സംവിധായകന്: ഇന്ദ്രജിത്ത്
- പാല് കൊടുത്തുകൊണ്ട് വിഡിയോ കോള്‍, തൊണ്ടയില്‍ പാല് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം