
മനാമ: ബഹ്റൈനില്‍ ഇന്ന് വൈകുന്നേരം മുതല്‍ 2026 ജനുവരി 1 വരെ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു.
ഡിസംബര്‍ 30, 31 തീയതികളില്‍ മിതമായതോ സജീവമോ ആയ കാറ്റ് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഇത് ശക്തമാകും. ഇത് ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും കടല്‍ത്തീരത്ത് അസ്ഥിരമായ അവസ്ഥയ്ക്കും കാരണമായേക്കാം.
തീരപ്രദേശങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് അടി വരെ ഉയരത്തിലും കടല്‍ത്തീരത്ത് മൂന്ന് മുതല്‍ ആറ് അടി വരെ ഉയരത്തിലും തിരമാലകളുണ്ടാകാം. കാറ്റും താപനില കുറയുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പരമാവധി താപനില 17- 19 ഡിഗ്രി സെല്‍ഷ്യസിനും കുറഞ്ഞത് 11- 13 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കാന്‍ സാധ്യതയുണ്ട്. കാറ്റ് കാരണം, പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരിയിലെ ശരാശരി താപനിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ താപനിലയെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.
പൊതുജനങ്ങള്‍, പ്രത്യേകിച്ച് കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റിന്റെ വിവിധ മാര്‍ഗങ്ങള്‍ വഴി നല്കുന്ന ഔദ്യോഗിക ബുള്ളറ്റിനുകളും മുന്നറിയിപ്പുകളും പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.


