
മനാമ: ബഹ്റൈനില്‍ കാലാവസ്ഥ മാറുന്നു. വടക്കുപടിഞ്ഞാറന്‍ കാറ്റിന് ശക്തി കൂടിയിട്ടുണ്ടെന്നും താപനില ക്രമാനുഗതമായി കുറയുമെന്നും ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
താപനില 32 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റുമുണ്ട്. വ്യാഴാഴ്ച ഉച്ചവരെ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശരത്കാലത്തിന്റെ വരവിന്റെ ഭാഗമായാണിത്. വേനല്‍ക്കാലം ക്രമേണ അവസാനിക്കുകയും തണുത്ത കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. പകല്‍ താപനില കുറയും. ഒക്ടോബര്‍ അവസാനത്തോടെ രാത്രി തണുപ്പുണ്ടാകും.
വരും ദിവസങ്ങളില്‍ പകല്‍ പരമാവധി താപനില 38നും 29നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28നും 27നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു.
