തിരുവനന്തപുരം: മാലിന്യമുക്ത ആശുപത്രി, മാലിന്യമുക്ത പരിസരം എന്ന സന്ദേശമുയർത്തി മെഡിക്കൽ കോളേജ് ക്യാമ്പസ് മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി. ഡെൻ്റൽ കോളേജ് മുതൽ മെഡിക്കൽ കോളേജ് വരെ നടന്ന
ശുചിത്വസന്ദേശ റാലിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു, വാർഡ് കൗൺസിലർ ഡി ആർ അനിൽ, വിവിധ വകുപ്പു മേധാവികൾ, സെക്യൂരിറ്റി ഓഫീസർ, ക്യാമ്പസിലെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള സ്ഥാപന ചുമതലക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മെഡിക്കൽ കോളേജിലേയും എസ് എ ടിയിലേയും ചീഫ് നേഴ്സിംഗ് ഓഫീസർമാർ, നേഴ്സിംഗ് സൂപ്രണ്ടുമാർ , അധ്യാപകർ, വിദ്യാർത്ഥികൾ , ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ലിനറ്റ് ജെ മോറിസ് ഉദ്ഘാടനം ചെയ്തു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും സന്നദ്ധ വോളൻ്റിയേഴ്സും സംയുക്തമായി മെഡിക്കൽ കോളേജ് ക്യാമ്പസിലെ മുഴുവൻ സ്ഥാപനങ്ങളിലും മാസ് ക്ളീനിംഗ് നടത്തും. ക്യാമ്പസ് പ്ളാസ്റ്റിക്ക് വിമുക്തമാക്കുക, വലിച്ചെറിയൽ ശീലം ഉപേക്ഷിക്കുക, എന്നതടക്കമുള്ള ബൃഹത്തായ ബോധവൽക്കരണ പരിപാടിയും ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
Trending
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
- ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം മറാക്കേഷ് ഫോറത്തില്‍ പങ്കെടുത്തു
- അറാദില്‍ ഫാമിലും വാഹനങ്ങള്‍ക്കും തീപിടിത്തം; ആര്‍ക്കും പരിക്കില്ല
- 13ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിത്തം