
മനാമ: പുതിയ അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ബഹ്റൈനിലെ സ്കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ക്ലാസ് മുറികള്‍, ഓഫീസുകള്‍, കളിസ്ഥലങ്ങള്‍, പരിസരം എന്നിവയെല്ലാം ശുചീകരിക്കുന്നുണ്ട്. സ്കൂളുകളില്‍ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
