
മനാമ: മാര്‍ക്കറ്റുകള്‍ ശുചിത്വത്തോടെ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിലെ സതേണ്‍ മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു.
ഈസ്റ്റ് റിഫയിലെ അല്‍ ഹാജിയാത്ത് സ്ട്രീറ്റിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ കടയുടമകളെയും ജീവനക്കാരെയുമണ് ലക്ഷ്യംവെക്കുന്നത്.
നിര്‍ദ്ദിഷ്ട പാത്രങ്ങളില്‍ മാത്രം മാലിന്യ സംസ്കരണം, വാണിജ്യ മേഖലയുടെ രൂപഭംഗി വികലമാക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കല്‍, കടകള്‍ക്കു മുന്നില്‍ വെള്ളം സൂക്ഷിക്കല്‍, കടകളുടെ അകത്തും പുറത്തും ശുചിത്വം പാലിക്കല്‍ എന്നിവ കേന്ദ്രീകരിച്ചാണ്ബോധവല്ക്കരണം.
