
മനാമ: ബഹ്റൈനില്‍ പൊതു, സ്വകാര്യ മേഖലകളിലെ സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസുകള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വരാനിരിക്കുന്ന അധ്യയന വര്‍ഷത്തിലേക്കുള്ള മുന്നൊരുക്കമാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രകളില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
സുരക്ഷിതവും ശരിയായതുമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കും. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ശരിയായ നടപടികളെക്കുറിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
