ചെന്നൈ: പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15 വയസ്സുകാരിയാണ് വ്യാജ വൈദ്യന് നല്കിയ മരുന്ന് കഴിച്ചതിന് പിന്നാലെ മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് തിരുവണ്ണാമല സ്വദേശി എസ്. മുരുകനെ(27)യും ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കിയതിന് ഇയാളുടെ സുഹൃത്ത് പ്രഭുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ജെ.ഗാന്ധി എന്ന 65-കാരിയാണ് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കിയതെന്നും ഇവര്‍ക്ക് മതിയായ യോഗ്യതകളില്ലെന്നും പോലീസ് പറഞ്ഞു. അസുഖബാധിതയായതിനാല്‍ ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡി.എസ്.പി. അണ്ണാദുരൈ പറഞ്ഞു.
