കോട്ടയം: കോട്ടയം സി എം എസ് കോളേജിൽ എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തില്‍ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനായി ക്യാമ്പസിൽ ഇരു സംഘടനകളും കലാപരിപാടികൾ നടത്തിയിരുന്നു. ഇതേ ചൊല്ലിയാണ് വൈകുന്നേരം ക്യാമ്പസിന് മുന്നിൽ നേരിയ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവെച്ച് പൊലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിൽ പുറത്തുനിന്നെത്തിയ സി പി എം, എസ് എഫ് ഐ പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് കെ എസ് യു ആരോപിച്ചു. എന്നാൽ പ്രകോപനമില്ലാതെ കെ എസ് യുക്കാർ ആക്രമിച്ചെന്നാണ് എസ് എഫ് ഐ വാദം.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു