മനാമ: ബഹ്റൈനിലെ റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
പൊതു സുരക്ഷാ മേധാവി ലെഫ്. ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.
സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സിവില്‍ ഡിഫന്‍സ് ടീമുകളുടെ പ്രൊഫഷണലിസം, ഫീല്‍ഡ് വൈദഗ്ദ്ധ്യം, സമര്‍പ്പണം എന്നിവയെ മന്ത്രി അഭിനന്ദിച്ചു. അവരുടെ ധൈര്യവും പ്രതിബദ്ധതയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

