
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സിവില്‍ കോടതികളുടെ പ്രവര്‍ത്തനം മാര്‍ച്ച് എട്ടിന് ഓണ്‍ലൈനായി പുനരാരംഭിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് സിവില്‍ കോടതികളുടെ പ്രവര്‍ത്തനം നീതിന്യായ- ഇസ്ലാമിക് കാര്യ- എന്‍ഡോവ്മെന്റ് മന്ത്രാലയം മാര്‍ച്ച് 1 മുതല്‍ 5 വരെ നിര്‍ത്തിവെച്ചിരുന്നു. സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയായിരിക്കും ഈ സംവിധാനം. കേസുകളിലുള്‍പ്പെട്ട കക്ഷികള്‍ക്ക് ഓണ്‍ലൈനായി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കും.


