അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്ത്ത സംഭവത്തില് പ്രതി അറസ്റ്റില്. സിഐടിയു പൊന്വിള ബ്രാഞ്ച് സെക്രട്ടറി ഡി ഷൈജുവാണ് പിടിയിലായത്. നെയ്യാറ്റിന്കര പൊന്വിളയില് ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപം രാത്രി എട്ട് മണിയോടെ അടിച്ചു തകര്ക്കുകയായിരുന്നു. സ്മാരകവും സ്തൂപവും അടിച്ചുതകര്ത്ത സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള് അടക്കം പോലീസ് ശേഖരിച്ച് പരിശോധിച്ചിരുന്നു. സംഭവത്തിന് പിന്നില് ഡിവൈഎഫ്ഐ പ്രവര്ത്തകരാണെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു. എന്നാല് ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ കോണ്ഗ്രസ് പ്രവര്ത്തകര് സ്ഥലത്ത് പ്രതിഷേധവും നടത്തി. ചൊവ്വാഴ്ചയാണ് ജംക്ഷനില് സ്മാരകവും വെയ്റ്റിങ് ഷെഡും കോണ്ഗ്രസ് പ്രവര്ത്തകര് സ്ഥാപിച്ചത്. സമീപത്തായി സി പി എമ്മിന്റെ ഫ്ലക്സും തകർത്തിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണിത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു