മനാമ: അനാശാസ്യത്തിന് 16 പേരെ സിഐഡി അറസ്റ്റ് ചെയ്തു. 23 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള 13 സ്ത്രീകൾ ഉൾപ്പെടെ 16 പേരെയാണ് അറസ്റ്റുചെയ്തത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറലാണ് ഇക്കാര്യം അറിയിച്ചത്.
മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പിടിക്കപ്പെട്ടത്. ഇവർക്കെതിരെ നിയമ നടപടികൾ എടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക