റിഫ: ചുവന്ന പുലരി (ബഹ്റൈൻ) വാട്സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടന്നു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മുഹമ്മദ് സുധീർ, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ, മധു ആയഞ്ചേരി, ഫൈസൽ മലപ്പുറം, ഷംസീർ പി കെ സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക