കട്ടക്: കോവിഡിനെ സുഖപ്പെടുത്താന്‍ ചോണനുറുമ്പ് ചട്നി! ഇക്കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം എന്ന് ഒഡീഷ ഹൈക്കോടതി. ഇതു സംബന്ധിച്ച ഹര്‍ജിയില്‍ കോടതി ആയുഷ് മന്ത്രാലയത്തിനും സിഎസ്ഐആറിനും നോട്ടീസ് അയച്ചു.
രാജ്യത്തിന്റെ ഗോത്ര മേഖലയില്‍ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്നി. ചുവന്ന ഉറുമ്പുകളും പച്ചമുളകും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. പനി, ചുമ, സാധാരണ ജലദോഷം, ശ്വാസതടസം, തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ബാരിപാഡ ആസ്ഥാനമായ എഞ്ചിനീയര്‍ നയാധര്‍ പധിയാലാണ് വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.