
കടയ്ക്കൽ: ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2022 വർഷത്തെ പ്രതിഭാ സംഗമവും പുരസ്കാര വിതരണവും കേരള മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. 2022 വർഷത്തെ കെ.എ.എസ് (KAS) പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും, ഡിഗ്രി പരീക്ഷയിൽ റാങ്ക് വാങ്ങിയ പ്രതിഭകളെയും അനുമോദിക്കുകയും കൂടാതെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റൊയും വിതരണം ചെയ്യുകയും ചെയ്തു.

ബാങ്ക് പ്രസിഡന്റ് കരകുളം ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മുരളി, ബാങ്ക് വൈസ് പ്രസിഡന്റ് എസ്. ബുഹാരി, ബാങ്ക് സെക്രട്ടറി സി. സി ശുഭ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
