ഹോങ്കോംഗ്: ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുന്ന ചൈനയുടെ കാടത്തം ഹോങ്കോംഗില്‍ തുടരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തെന്ന പേരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ വരെ അറസ്റ്റ് ചെയ്താണ് ചൈന പകതീര്‍ക്കുന്നത്. 12ലധികം പ്രക്ഷോഭകാരികളെ കഴിഞ്ഞ മാസം തടവിലാക്കിയതിന് പുറകേയാണ് പുതിയ നീക്കം നടത്തുന്നത്. 19 വയസ്സുകാരനായ ടോണി ചുംഗിനെയാണ് ചൈനീസ് സേന പിടികൂടിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പ്രക്ഷോഭകാരികള്‍ക്കെതിരെ ഹോങ്കോംഗ് പോലീസിനെ ഉപയോഗിച്ച് കേസ്സുകള്‍ ചുമത്തി ജനങ്ങളെ കുടുക്കുകയാണ് ചൈന ചെയ്യുന്നത്. കള്ളപ്പണവിതരണം, ചൂതാട്ടം , പ്രകോപനപരമായ ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യൽ തുടങ്ങിയ കേസ്സുകളാണ് ടോണിക്കെതിരെ ചുമത്തിയത്. വിദ്യാര്‍ത്ഥി വിഭാഗത്തിലെ സ്റ്റുഡന്റ് ലോക്കലിസം എന്ന സംഘടനയുടെ മുന്‍ അംഗം മാത്രമാണ് ടോണിയെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി.