വാഷിംഗ്ടണ്‍ ഡി.സി: യുക്രെയ്നില്‍ കടന്നു കയറുന്നതിനുള്ള റഷ്യന്‍ നീക്കത്തെ ചൈന പിന്തുണച്ചാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് യു.എസ്. നാഷ്ണല്‍ സെക്യൂരിറ്റി അഡ് വൈസര്‍ ജേക്ക് സുള്ളിവാന്‍ ഫെബ്രുവരി 6 ഞായറാഴ്ച മുന്നറിയിപ്പു നല്കി.
ബയ്ജിംഗ് ഒളിമ്പിക്സ് ഉല്‍ഘാടന ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്റ് വള്ഡിമര് പുട്ടിനും, ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗും ഒരേ വേദിയില്‍ നിന്ന് 5000 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്താവന നടത്തിയതിന് പുറകെയാണ് സുള്ളിവാന്‍ ഈ മുന്നറിയിപ്പു ചൈനക്ക് നല്‍കിയത്.
‘ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തില്‍ അതിരുകളില്ല, പരസ്പരം സഹകരിക്കാന്‍ കഴിയാത്ത ഒരു മേഖലയുമില്ല’ ഇതായിരുന്നു റഷ്യയും, ചൈനയും നടത്തിയ പ്രസ്താവനയില്‍ ചൂണ്ടി കാണിച്ചിരുന്നത്. യുക്രൈന് അതിര്‍ത്തി ലംഘിച്ചാല്‍ റഷ്യക്കും കനത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്നും സുള്ളിവാന്‍ മുന്നറിയിപ്പു നല്കി.
മുന്നറിയിപ്പിനെ അവഗണിച്ചു റഷ്യ യുക്രൈയ്നെ കീഴടക്കാന്‍ ശ്രമിച്ചാല്‍ റഷ്യക്ക് മാത്രമല്ല റഷ്യയെ പിന്തുണക്കുന്ന ചൈനക്കും, അതു ദോഷകരമാണ്. യൂറോപ്പ് ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ നല്കുന്ന സന്ദേശം യുദ്ധത്തിലൂടെയല്ല, ഉന്നതതല ചര്‍ച്ചകളിലൂടെ റഷ്യയും യുക്രെയ്നുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമെന്നാണ്. അതിനാവശ്യമായ എല്ലാ സഹകരണവും യു.എസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും സുള്ളിവാന്‍ പറഞ്ഞു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു