
മനാമ: ബഹ്റൈനില്‍ കുട്ടികളുടെ ടി.വി. ചാനല്‍ തുടങ്ങുന്നതിനും ഡിജിറ്റല്‍ ഉള്ളടക്ക നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുമുള്ള നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി.
ഓണ്‍ലൈന്‍ അപകട സാധ്യതകളെക്കുറിച്ചും പ്രായത്തിനനുസരിച്ചുള്ള മാധ്യമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചയില്‍ സംസാരിച്ച എം.പിമാര്‍ ആശങ്കകള്‍ ഉന്നയിച്ചു.
കുട്ടികളുടെ ടി.വിയിലെ പരിപാടികള്‍ പ്രാദേശിക മൂല്യങ്ങള്‍ക്ക് യോജിച്ചതാണെന്ന് ഉറപ്പാക്കാനും ഇളംതലമുറ പ്രേക്ഷകര്‍ ഏതൊക്കെ പരിപാടികള്‍ കാണുന്നു എന്നത് നിരീക്ഷിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണഘടനാ ആവശ്യകതകളും അന്താരാഷ്ട്ര കരാറുകളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയായിരിക്കും ചാനല്‍ തുടങ്ങുകയെന്ന് ഡോ. മറിയം അല്‍ ദെയിന്‍ എം.പി. പറഞ്ഞു.
