
മനാമ: ബഹ്റൈനിലെ ഭാരതി അസോസിയേഷന് ശിശുദിനം ആഘോഷിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ഉമ്മുല്‍ ഹസമിലെ അസോസിയേഷന് ആസ്ഥാനത്ത് കുട്ടികള്‍ക്കായി ചിത്രരചന, പ്രച്ഛന്നവേഷം, തമിഴ് പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനിയുടെയും സാഹിത്യ സെക്രട്ടറി ഇളയരാജയുടെയും മേല്‍നോട്ടത്തിലാണ് മത്സരം സംഘടിപ്പിച്ചത്. അംഗങ്ങളും അതിഥികളും അഭ്യുദയകാംക്ഷികളുമായ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
മൂന്ന് പ്രായ വിഭാഗങ്ങളിലായായിരുന്നു മത്സരങ്ങള്‍. ആദ്യ ഗ്രൂപ്പ് 6 മുതല്‍ 8 വയസ് വരെയുള്ളവര്‍ക്കും രണ്ടാമത്തെ ഗ്രൂപ്പ് 9 മുതല്‍ 11 വയസ് വരെയുള്ളവര്‍ക്കും മൂന്നാമത്തെ ഗ്രൂപ്പ് 12 മുതല്‍ 15 വയസ് വരെയുള്ളവര്ക്കുമായിരുന്നു.
മേനക മുകേഷും സൃഷ്ടി ജൈനുമായിരുന്നു ചിത്രരചനാ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. യഥാക്രമം ശ്രീപ്രിയന്‍, ഹിമിനിത്ത്, ഹന്വിത്ത് എന്നിവര്‍ ഗ്രൂപ്പ് 1 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നുഹ അതിയ്യ, നരേന്ദ്രന്, മുഹമ്മദ് ഫാസിന് എന്നിവര്‍ ഗ്രൂപ്പ് 2 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ആന്‍ഡ്രിയ ഷിര്വിന്, അക്ഷിത ബാലാജി, അക്ഷര സെന്തില്‍കുമാര്‍ എന്നിവര്‍ ഗ്രൂപ്പ് 3 വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നേടി.
പ്രച്ഛന്നവേഷ മത്സരത്തില്‍ അനീസ് ഫാത്തിമ, ആര്.ജെ. രതി, ആര്‍തി ശക്തിവേല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. യഥാക്രമം ഗ്രൂപ്പ് 1ല്‍ ശ്രീപ്രിയന്‍, അഗര യാഴിനി, കനിഷ്ക എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ഗ്രൂപ്പ് 2ല്‍ നസീന്, പണവ് കിഷോര്‍, മുഹമ്മദ് ഷോയിബ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ഗ്രൂപ്പ് 3ല്‍ സനാതന്യ, ഹരിത എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങളും നേടി.
തമിഴ് പ്രസംഗ മത്സരത്തില്‍ നിഷ പ്രതീപന്, അരസി, അനന്തി എന്നിവര്‍ വിധികര്‍ത്താക്കളായി. യഥാക്രമം ഫെമിന്‍ നില, കൃത്വിക്, ഭവതരണി എന്നിവര്‍ ഗ്രൂപ്പ് 1ല്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ക്രേഷ, ഗുരു ആദിത്യ, മുഹമ്മദ് ഫാസിന് എന്നിവര്‍ ഗ്രൂപ്പ് 2ല്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ഗ്രൂപ്പ് 3ല്‍ രാശിനി ഗുരു ഒന്നാം സമ്മാനവും നേടി.


