മനാമ: ‘ഡിജിറ്റല്‍ ലോകത്ത് നമ്മുടെ കുട്ടികളെ സംരക്ഷിക്കല്‍’ എന്ന തലക്കെട്ടില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ബാല്യകാല നയത്തിലും പ്രോഗ്രാമിംഗിലും വിദഗ്ധരായവരുടെയും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക, സാമൂഹ്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബഹ്റൈനില്‍ ഉന്നതതല ഗള്‍ഫ് ചര്‍ച്ചായോഗം നടന്നു. ജി.സി.സി. കൗണ്‍സില്‍ ഓഫ് ലേബര്‍ മിനിസ്റ്റേഴ്സ്, കൗണ്‍സില്‍ ഓഫ് സോഷ്യല്‍ അഫയേഴ്സ് മിനിസ്റ്റേഴ്സ് എന്നിവയുടെ എക്സിക്യൂട്ടീവ് ഓഫീസുകളാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ജി.സി.സി. സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബഹ്റൈന്‍ സാമൂഹ്യ വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അസ്ഫൂര് യോഗത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നിയമനിര്‍മ്മാണങ്ങളും നയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുട്ടികള്‍ക്കായുള്ള പുനഃസ്ഥാപന നീതി നിയമം നടപ്പിലാക്കല്‍, ദുരുപയോഗത്തില്‍ നിന്നുള്ള സംരക്ഷണം, കുട്ടികളുടെ സംരക്ഷണ കേന്ദ്രം സ്ഥാപിക്കല്‍, ചൈല്‍ഡ് ഹെല്പ്പ്ലൈന് (998) സജീവമാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലക്ഷ്യംവെച്ചുള്ള പ്രധാന സുരക്ഷാ, സാമൂഹ്യ പരിപാടികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്, ബഹ്റൈന്റെ ഡിജിറ്റല്‍ സംരക്ഷണ സംരംഭങ്ങളെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അവതരണം പരിപാടിയില്‍ ഉണ്ടായിരുന്നു.
കൂടാതെ, ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സാമൂഹിക വികസന മന്ത്രാലയം കുട്ടികളുടെ ഡിജിറ്റല്‍ സംരക്ഷണത്തെക്കുറിച്ചുള്ള ഒരു പ്രവര്ത്തനപത്രവും സമര്‍പ്പിച്ചു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി