മനാമ: ബഹ്റൈനില്‍ 18 ഇനം മത്സ്യക്കുഞ്ഞുങ്ങള്‍, കവച ജലജീവികള്‍, മറ്റു മത്സ്യേതര സമുദ്രജീവികള്‍ എന്നിവയെ പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു.
ഈ ഇനങ്ങളെ ശീതീകരിച്ചോ ഉപ്പിട്ടോ ടിന്നിലടച്ചോ പുകയില്‍ ഉണക്കിയോ വില്‍ക്കുന്നതിനും നിരോധനം ബാധകമാണ്. ഈ ഇനങ്ങളെ കയ്യില്‍ കിട്ടിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കി കടലില്‍ തിരികെ വിടണം.
സമുദ്രവിഭവ സംരക്ഷണ നടപടികള്‍ക്കുള്ള സുപ്രീം കൗണ്‍സിലിന്റെ ചെയര്‍മാനും ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ച 2025ലെ ഉത്തരവ് (3) അനുസരിച്ചാണ് നിരോധനം.
സുസ്ഥിരത ഉറപ്പുവരുത്താനും പ്രകൃതിദത്ത ആസ്തികള്‍ സംരക്ഷിക്കാനും ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കാനുമായി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന്് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ (എസ്.സി.ഇ) മറൈന്‍ റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് യൂസിഫ് അല്‍ അസം പറഞ്ഞു.
സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതില്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വഹിച്ച പങ്ക് വലുതാണെന്നും അവരുടെ വൈദഗ്ധ്യവും നിര്‍ദ്ദേശങ്ങളും മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- ‘2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തും’ പ്രധാനമന്ത്രി
- ഉത്തേജക മരുന്നുകള്‍ കണ്ടെത്താന്‍ പ്രത്യേക പരിശോധന
- കെഎസ്യു ജില്ലാ പ്രസിഡൻ്റ് അടക്കം 14 പേർക്കെതിരെ വധശ്രമത്തിന് കേസ്
- കേരളം മുഴുവൻ പരിസ്ഥിതി ലോലം; സംസ്ഥാനത്തിന്റെ 30 ശതമാനവും ഭൂചലന സാധ്യതാ പ്രദേശങ്ങൾ
- അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്നാഥ് ബെഹ്റ
- പിണറായി വിജയന്റേത് അന്നം മുടക്കി സര്‍ക്കാര്‍: എം.ലിജു
- ‘നെന്മാറയിലെ കൊലപാതകങ്ങൾക്ക് പൊലീസ് ഉത്തരം പറയണം’ വി.ഡി സതീശൻ
- മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ