
മനാമ: ബഹ്റൈനില്‍ പൂട്ടിയിട്ട വാഹനത്തിനുള്ളില്‍ നാലര വയസുകാരന് ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡ്രൈവറെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വാഹനത്തില്‍ ദമിസ്ഥാനിലെ കിന്റര്‍ഗാര്‍ട്ടനിലേക്ക് പോകുകയായിരുന്നു ഹസ്സന് അല്‍ മഹരി എന്ന ബാലന്. മറ്റു കുട്ടികളെ ഇറക്കിയ ശേഷം വാഹനത്തില്‍ വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം പൂട്ടിയിട്ട് ഡ്രൈവര്‍ പോകുകയായിരുന്നു. നാലു മണിക്കൂറിനു ശേഷം കുട്ടിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കുട്ടികളെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ലൈസന്‍സില്ലാതെയാണ് ഈ വനിത വാഹനമോടിച്ചിരുന്നത്.
