ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമില്ലെന്ന് യാക്കോബായ സഭ നിരണം മുൻഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചിരുന്നു. ഇതിന് പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്രമല്ല ഇത് വലിയ വിവാദത്തിനും വഴിവെച്ചിരുന്നു.