
മനാമ: ഗൾഫ് പര്യടനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി.
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ അവാൽ പ്രൈവറ്റ് ടെർമിനലിൽ അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യൻ അംബസ്സോടെർ വിനോദ് ജേക്കബ്, മറ്റു എംബസി ഉദ്യോഗസ്ഥർ, വി.കെ.എൽ ഹോൾഡിംഗ്സ് & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ,

ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ഡയറക്ടർ ജൂസർ രൂപാവാല, എം.എ.യൂസഫലി പേഴ്സണൽ സെക്രട്ടറി ഷാഹിദ്, സ്കൈ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ അഷ്റഫ് മായഞ്ചേരി,

മലയാളി സംഗമത്തിന്റെ സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്,

ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ് എന്നിവർ സ്വീകരിച്ചു.

ചീഫ് സെക്രട്ടറി എ. ജയതിലക് അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉള്ളത്… സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ന് വൈകുന്നേരത്തോടെ ബഹ്റൈനിലെത്തും.

എട്ടു വര്‍ഷത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർശിക്കുന്നത്. ഇന്ന് വിശ്രമവും സ്വകാര്യ കൂടിക്കാഴ്ചകളുമാണ് മുഖ്യമന്ത്രിക്കുള്ളത്.

മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിൽ കേരളീയ സമാജത്തിൽ നടക്കുന്ന പ്രവാസിസംഗമം നാളെ വൈകീട്ട് 6.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

24-ന് ഒമാനിലേക്കും 30-ന് ഖത്തറിലേക്കും നവംബർ ഏഴിന് കുവൈത്തിലേക്കും , നവംബർ എട്ടിന് യുഎഇയും മുഖ്യമന്ത്രി സന്ദർശിക്കും.
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍, മന്ത്രി സജി ചെറിയാന്, പത്മശ്രീ എംഎ യൂസഫ് അലി എന്നിവര്‍ സംഗമത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ബഹ്റൈൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി ഈമാസം 24, 25 തിയതികളിൽ ഒമാൻ സന്ദർശിക്കും. പിന്നീട് ഖത്തർ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.
