തിരുവനന്തപുരം: മുന്‍ കെഎസ്ഐഡിസി ചെയര്മാന് കെ വിജയചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
കേരളത്തിന്റെ വ്യവസായ വികസനത്തിന് അദ്ദേഹം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവ മെച്ചപ്പെടുത്താന്‍ സഹായകമായ നിരവധി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖം അറിയിക്കുന്നു.