
മനാമ: 2025-26 ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ബഹ്റൈന്‍.
കന്നുകാലി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി മൂന്ന് പ്ലോട്ടുകള്‍ ഒരുക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴി ഉല്‍പ്പാദനം 67 ശതമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. സ്വകാര്യ നിക്ഷേപം വഴി കൂടുതല്‍ കോഴി ഫാമുകള്‍ തുടങ്ങാനാണ് നീക്കം.
പദ്ധതി നടപ്പില്‍ വരുന്നതോടെ മുട്ട ഉല്‍പ്പാദനത്തില്‍ 42 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു. ഇതോടെ രാജ്യത്തിന്റെ മുട്ട സ്വയംപര്യാപ്തത 70 ശതമാനത്തിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ വെറ്ററിനറി ക്വാറന്റൈന് സ്റ്റേഷനുകള്‍ക്കും മൃഗോല്പ്പാദന കേന്ദ്രങ്ങള്‍ക്കുമുള്ള ലൈസന്‍സിനുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാനും ആലോചനയുണ്ട്. കാര്‍ഷികോല്‍പ്പാദനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്.
