തിരുവനന്തപുരം: ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തൊട്ട് പിന്നാലെയാണ് ചെന്നിത്തലയുടെ പരാമർശം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. നാണം കെടാതെ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെക്കണം. അഴിമതികൾ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. എല്ലാ ഒത്താശയും ചെയ്ത് നൽകിയത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. സ്വർണക്കടത്ത് പ്രതികളെ സംരക്ഷിക്കാൻ ആദ്യം മുതൽ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങൾ സത്യമാണ്. ആ വസ്തുതകളാണ് ഇപ്പോൾ തെളിഞ്ഞത്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി അർഹത ഇല്ലെന്നും അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.