
കൊല്ലം: ചടയമംഗലം ജംഗ്ഷനിൽ പുതിയതായി ആരംഭിക്കുന്ന ചടയമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രഭാത – സായാഹ്ന – സൺഡേ ബാങ്കിംഗ് ശാഖയുടെ ഉദ്ഘാടനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം നിർവഹിച്ചു. മന്ത്രി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, എസ് രാജേന്ദ്രൻ അഡ്വ. ജി ലാലു, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെ. വി, ബിന്ദു
മറ്റ് ജന പ്രധിനിതികൾ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഉത്ഘാടനശേഷം, മുൻ പ്രസിഡന്റ്മാരെ ആദരിക്കൽ, എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയം കരസ്തമാക്കിയവരെ ആദരിക്കൽ, മികച്ച ഹരിത, ക്ഷീര കർഷകരെ ആദരിക്കൽ,അയൽക്കൂട്ട ത ഇന്ററസ്റ്റ് സബ്സിഡി വിതരണം എന്നിവ സംഘടിപ്പിച്ചു.
