മനാമ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ബഹ്റൈനിലെ മാധ്യമ രംഗത്തും, ചാരിറ്റി പ്രവർത്തനരംഗത്തും വ്യത്യസ്ത പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്റ്റാർവിഷൻ മീഡിയ ഗ്രൂപ്പ്, റിയ ട്രാവൽസുമായി സഹകരിച്ചു ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലേക്ക് ജൂലൈ ആദ്യവാരം യാത്ര ഒരുക്കുന്നു. 107 ദിനാർ നിരക്കിൽ ലാഭേച്ഛ കൂടാതെ ഒരുക്കുന്ന ഈ യാത്ര നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായകമാകും.ഇതോടൊപ്പം ഏതാനും പേർക്ക് ചാരിറ്റി നിരക്കിലും ടിക്കറ്റുകൾ നൽകും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606,33838538 എന്നീ നമ്പറുകൾ ബന്ധപ്പെടുക. രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: