ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാ
ക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. വന്ദേഭാരത് ദൗത്യം അപേക്ഷകരുടെ ആനുപാതികമായി മതിയാകാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മുതിര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരിക്കുകയാണ്. ഇത് തത്വത്തില്‍ ദുരിതത്തിലായ പ്രവാസികളെ പിന്നെയും ദ്രോഹിക്കലാണെന്നും പ്രവാസികള്‍ക്കെതിരെ പ്രായോഗികത മറന്നുള്ള ഏകപക്ഷീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ആര് എസ് സി അഭിപ്രായപ്പെട്ടു. പ്രവാസി എന്ന വൈകാരിക സ്വത്വത്തില്‍ ഉറച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മറ്റു താല്പര്യങ്ങള് മാറ്റിവെച്ച് സംഘടനകളും കൂട്ടായ്മകളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്നും ആര് എസ് സി ആവശ്യപ്പെട്ടു. ആലോചാനാപൂര്‍വവും അതാത് രാജ്യങ്ങളിലെ പ്രായോഗികത ഉറപ്പ് വരുത്തിയുമായിരിക്കണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. ഓരോ ദിവസവും മാറ്റിപ്പറയാ
നുള്ള തരത്തില്‍ പ്രവാസി വിരുദ്ധ തീരുമാനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അടിക്കടി വരുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രവാസിയെ കൊലക്ക് കൊടുത്ത്, നാട് കോവിഡ് മുക്തമാകാനെന്ന ന്യായവാദങ്ങള്‍ നിരത്തി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഒരു ജനകീയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തീരുമാനം ഉടന്‍ പുനഃപരിശോധിച്ച് നടപടിക്രമങ്ങള്‍ എളുപ്പമാക്കണമെന്നും ആര് എസ് സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Trending
- ‘ബാക്ക് ബെഞ്ചറായി മുഴുവൻ ക്ലാസിലും പങ്കെടുത്ത് മോദി’, ബിജെപി എംപിമാർക്കുള്ള പരിശീലന പരിപാടിയിൽ സജീവമായി പ്രധാനമന്ത്രി
- തോൽവിയുടെ പേരിൽ പാർട്ടി പിളരുന്ന സാഹചര്യം, ഗതികെട്ട് രാജി വച്ച് ജപ്പാൻ പ്രധാനമന്ത്രി
- വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം
- പുൽപ്പള്ളി കള്ളക്കേസ്: താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ
- കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട്
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
- ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്: കരാര്‍ ഒപ്പുവെച്ചു