തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികൾക്കിടയിൽ ചുമതലമാറ്റം. ജനറൽ സെക്രട്ടറി ജി.എസ് ബാബുവിനെ കെ.പി.സി.സി ഓഫീസ് ചുമതലയിൽ നിന്നും മാറ്റി. സംഘടനാ ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഓഫീസിന്റെ ചുമതല. പകരം ജി.എസ് ബാബുവിനു സേവാദളിന്റെ ചുമതല നൽകി.
കെ.പി.സി.സി ഓഫീസ് നടത്തിപ്പിനെച്ചൊല്ലി വിമർശനമുയർന്നതിനെ തുടർന്നാണ് നടപടി. തൃത്താല മുൻ എം.എൽ.എ വി.ടി ബൽറാമിനാണ് സോഷ്യൽ മീഡിയ ചുമതല.