കണ്ണൂർ :കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുന്നത്തൂർപ്പാടി തിരുവപ്പന മഹോത്സവത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇനിമുതൽ വൈകീട്ട് 3.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതൽ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനയ്ക്കുശേഷം വെള്ളാട്ടവും ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും.
മുൻപ് വൈകീട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയുമായിരുന്നു നടത്തിയിരുന്നത്. ഒമിക്രോൺ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. 16-ന് തിരുവപ്പന മഹോത്സവം സമാപിക്കും.എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിലാണ് 24 ദിവസമായി ചുരുക്കിയത്.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു


