
ബഹറിൻ എ കെ സി യുടെ “അക്ഷരക്കൂട്ട്” ഈ വരുന്ന ബുധനാഴ്ച നവംബർ ഇരുപത്തിആറിന് വൈകിട്ട് 7.30ന് കലവറ ഹാളിൽ, ബഹറിൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായന താൽപര്യരും എഴുത്തു മോഹിളുമായവരുടെ, പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്.
“മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ” ചങ്ങമ്പുഴയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
സമകാലിക പ്രവാസ എഴുത്തുലോകത്ത്, നമ്മൾ മനസ്സിലാക്കാതെ പോയ ചില നക്ഷത്രങ്ങൾ ഉണ്ട്….., ചില മയൂഖങ്ങൾ, അവരെ കൂടി തേടുകയാണ്, കാത്തലിക് കോൺഗ്രസിന്റെ അക്ഷരക്കൂട്ട്
വിവിധ രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മറ്റെല്ലാ ചിന്തകളെയും മാറ്റി നിർത്തി, എഴുത്തിന്റെയും, വായനയുടെയും സംശുദ്ധി മാത്രം പരിഗണിച്ചു മുന്നോട്ടുപോകുന്ന കൂട്ടായ്മ യായിരിക്കും അക്ഷരക്കൂട്ടെന്ന് കൺവീനർ ജോജി കുര്യനും, ജോയിന്റ് കൺവീനർ നവീനചാൾസും അറിയിച്ചു.
ബഹ്റൈൻ എ.കെ.സി. സിയുടെ
“അക്ഷരക്കൂട്ട്,” പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യേണ്ട നമ്പർ.
36800032,38980006


