മഡ്രിഡ്: ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ റയൽ ഒരു ഗോളിനാണ് വിജയിച്ചത്. 78-ാം മിനിറ്റിൽ കരിം ബെൻസേമയാണ് റയലിന്റെ വിജയഗോൾ നേടിയത്.
ഗോൾകീപ്പർ അലിസൻ ബക്കറുടെ ഉജ്ജ്വലമായ സേവുകൾ ഇല്ലായിരുന്നുവെങ്കിൽ ലിവർപൂളിൻ്റെ പരാജയം ഇതിലും കഠിനമാകുമായിരുന്നു. തുടർച്ചയായ മൂന്നാം സീസണിലാണ് ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തകരുന്നത്.
ഇറ്റാലിയൻ ക്ലബ് നാപ്പോളിയും ഇന്ന് പുലർച്ചെ നടന്ന മറ്റൊരു മത്സരത്തിൽ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദത്തിൽ നാപ്പോളി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. വിക്ടർ ഒസിംഹെൻ (45’+2, 53 മിനിറ്റ്) നാപ്പോളിക്കായി ഇരട്ട ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി 5–0ൻ്റെ വിജയത്തോടെയാണ് നാപ്പോളിയുടെ കുതിപ്പ്.