
മനാമ: പ്രമുഖ സുന്നി നേതാവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ (ഷൈഖ് അബൂബക്കർ അഹമ്മദ്) ബഹ്റൈൻ സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ഷൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുത്തൈസ് അൽ ഹജീരിയെ സന്ദർശിച്ചു.
കാന്തപുരം മുസ്ലിയാരെ ഷൈഖ് റാഷിദ് സ്വീകരിച്ചു. പരസ്പര താൽപര്യമുള്ള വിഷയങ്ങൾ, പ്രത്യേകിച്ച് മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
