മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിൽ നിന്നും 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ബഹ്റൈനിൽ നിന്നുമുള്ള ധർമ്മപതാകയുമായി തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുകയും സംഘടനാ പ്രതിനിധികളുടെ പൊതുസമ്മേളനത്തിൽ ആശംസകൾ അറിയിച്ച് സംസാരിക്കുകയും ചെയ്തു ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി മടങ്ങിയെത്തിയ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ചെയർമാൻ സനീഷ് കൂറു മുള്ളിലിന് എയർപോർട്ടിൽ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
ഈ വർഷത്തെ തീർത്ഥാടനം വൻ വിജയകരമായിരുന്നു എന്നും ശിവഗിരി മഠവുമായി ചേർന്ന് കൂടുതൽ ജനപകാരപ്രദമായ പരിപാടികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും സൊസൈറ്റി ചെയർമാൻ അറിയിച്ചു.