
വടകര: വടകര സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം നവംബർ രണ്ടിന് കാലത്ത് 10 മണിക്ക് നജീബ് കാന്തപുരം എം എൽ എ നിർവഹിക്കുന്നു.
സി എച്ച് സെന്റർ ചെയർമാൻ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മുൻ എം എൽ എ, സി കെ നാണു മുഖ്യാതിഥി ആയിരിക്കും. തുടർന്ന് ജി സി സി യിലെപ്രവാസികളുടെ സംഗമവും ഉണ്ടായിരിക്കും.
ഗൾഫ് പ്രവാസികൾക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ, ലോണുകൾ, ഇൻഷുറൻസുകൾ, നോർക്കാ രെജിസ്ട്രഷൻ, തുടങ്ങി എല്ലാ പ്രവാസ സേവനങ്ങളും നൽകുന്ന പ്രവാസി സേവാ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കും സേവനങ്ങൾ ലഭിക്കും.
പ്രവാസി സേവാകേന്ദ്രത്തിന്റെ സ്പോൺസർഷിപ്പ് നിർവ്വഹിക്കുന്നത് വടകര സി എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്ററാണ്. പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മക്ക, ബഹ്റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റും ജിസിസി സി എച് സെന്റർ കോ ഓർഡിനേറ്ററുമായ എ പി ഫൈസൽ , കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ യൂ ലത്തീഫ്, ടിപ്ടോപ് ഉസ്മാൻ , നാസർഹാജി ,സി എച്ച് സെന്റർ സെക്രെട്ടറി (ബഹ്റൈൻ )
ഫദീല മൂസഹാജി ,ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല, സി എച്ച് സെന്റർ ഭാരവാഹികളായ ഒ.കെ കുഞ്ഞബ്ദുള്ള , പി.കെ.സി റഷീദ് , പി വി മുസ്തഫ മാഷ് , പി.കെ.സി അഫ്സൽ, ഷംസു തുടങ്ങിയവരും പങ്കെടുക്കും.
പരിപാടിയിൽ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികളും സംബന്ധിക്കുന്നതാണ്.
