മനാമ : ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് എന്നും മാർഗദീപമായ സി എച്ച് സെന്ററുകൾക് തണലേകാൻ കെഎംസിസി ബഹ്റൈൻ സി എച്ച് സെന്ററിന് കരുത്ത് പകരണമെന്നു കെഎംസിസി ബഹ്റൈൻ സാസംഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആവശ്യപ്പെട്ടു .
കെഎംസിസി ബഹ്റൈൻ സി എച്ച് സെന്റർ സംഘടിപ്പിച്ച പ്രവർത്തക സമിതി യോഗവും യാത്രയയപ്പ് സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനതപുരം സി എച്ച് സെന്റർ ഡോർമെട്ടറി നവീകരണത്തിന് എട്ട് ലക്ഷം രൂപയും സി എച്ച് സെന്റർ കോഴിക്കോട് നിർമ്മിച്ച ഫിസിയോ തെറാപ്പി യൂണിറ്റിന് വേണ്ടി ഇരുപത് ലക്ഷം രൂപയും ഉൾപ്പടെ നാല്പത് ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയ കമ്മിറ്റിയെ ഹബീബ് റഹ്മാൻ അഭിനന്ദിച്ചു
ആക്ടിങ് പ്രസിഡന്റ് റഷീദ് ആറ്റൂർ അദ്ധ്യക്ഷത വഹിച്ചു
ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ മടങ്ങുന്ന വൈസ് പ്രസിഡന്റ് റിയാസ് വെള്ളചാലിന് എസ് വി ജലീൽ മൊമെന്റോ നൽകി.
ബഹ്റൈനിലെ വിവിധ സി എച്ച് സെന്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചു.
കെഎംസിസി സംസ്ഥന ജനറ സിക്രട്ടറി അസൈനാർ കളത്തിങ്കൽ,
സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി , കെ പി മുസ്തഫ , റഫീഖ് തോട്ടക്കാര , ഒ കെ കാസിം എന്നിവർ സംസാരിച്ചു.ജനറൽ സെക്രെട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.