ന്യൂഡല്‍ഹി: രാജ്യത്തെ 23 ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിൽ സ്ഥലങ്ങളുടെ പേരിലുള്ള ഈ മെഡിക്കൽ സ്ഥാപനങ്ങൾ പ്രാദേശിക നായകർ, സ്വാതന്ത്ര്യസമര സേനാനികൾ, ചരിത്രസ്മാരകങ്ങൾ, സംഭവങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പുനർനാമകരണം ചെയ്യും. നിലവിൽ പ്രവർത്തിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് സ്ഥാപനങ്ങളുടെയും പേരുകൾ മാറ്റാനാണ് ആലോചന. എയിംസില്‍ ഭൂരിഭാഗവും പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. 1956 ലാണ് ഡൽഹി എയിംസ് സ്ഥാപിതമായത്. 2022 ജനുവരി വരെ 19 എയിംസ് സ്ഥാപനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്.
Trending
- കൈവിലങ്ങ് അണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍, ഇന്ത്യക്കാരുടെ നാടുകടത്തലില്‍ പ്രതിഷേധം
- കൊച്ചി – ലണ്ടൻ എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചേക്കും
- കാക്കനാട് കാർ സർവീസ് സെന്ററിൽ വൻ തീപിടിത്തം
- ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
- പോള ഹുർദുമായി പ്രണയബന്ധത്തിൽ; ബിൽ ഗേറ്റ്സ്
- ട്രെയിൻ യാത്രക്കാർക്ക് ഇത് സന്തോഷ നിമിഷം
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു