
മനാമ: ബഹ്റൈനിലെ അഅ്ലിയിലെ ഭിന്നശേഷി പരിപാലന കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നു.
ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ നവീകരിച്ച ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സാമൂഹിക വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്ക് എല്ലാതരത്തിലുമുള്ള പരിചരണം നല്കാന് സമഗ്രമായ സംവിധാനങ്ങള്‍ ഇവിടെയുഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
29,106 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടസമുച്ചയത്തിന് 18,765 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഇതില്‍ 10 സ്പെഷ്യലൈസ്ഡ് കെട്ടിടങ്ങളുണ്ട്.


