ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കോവിഡ് സ്ഥിരീകരിച്ചു. മോദി മന്ത്രിസഭയിലെ പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ധര്‍മ്മേന്ദ്ര പ്രധാന്റെ സ്റ്റാഫംഗത്തിന് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രധാന് നിരീക്ഷണത്തില്‍ പോവുകയായിരുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധര്‍മ്മേന്ദ്ര പ്രധാന്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.