
മനാമ: ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ആഘോഷമായ സെലിബ്രേറ്റ് ബഹ്റൈന്‍ 2025 നവംബര്‍ 28ന് ആരംഭിക്കും.
പ്രമുഖ മാളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും പങ്കാളികളാകുന്ന ബഹ്റൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ക്ക് മികച്ച കിഴിവ് ലഭ്യമാകും.
രാജ്യത്തിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026ലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും സെലിബ്രേറ്റ് ബഹ്റൈന്‍ ഫെസ്റ്റിവലെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍സൈറാഫി പറഞ്ഞു.


